2012, മാർച്ച് 9, വെള്ളിയാഴ്‌ച

സ്വാഗതം 2012...!!


2011, ഡിസംബര്‍ 30, വെള്ളിയാഴ്ച

സ്വാഗതം 2012..



ഞ്ഞ് മധുരമായി പെയ്തുതീര്‍ത്ത
ഡിസംബര്‍ രാവുകള്‍ക്ക്‌ വിട..!
പുതിയ പ്രഭാതം പടിവാതില്‍ക്കല്‍ നില്‍ക്കെ,
നാമെന്താണ് ചിന്തിക്കുന്നത്..?

പോയ കാലത്തിന്‍റെ പാഠങ്ങളോ...
വരുംകാലത്തിന്‍റെ തുടിപ്പുകളോ...

കഴിഞ്ഞുപോയ കാലത്തിന്‍റെ ഉള്ളടരുകളില്‍
എത്രയെത്ര നൊമ്പരങ്ങള്‍,
ആഹ്ലാദങ്ങള്‍.. പൊട്ടിച്ചിരികള്‍.. കണ്ണീര്‍ച്ചാലുകള്‍..
കാതിനിമ്പം തന്ന വാക്കുകള്‍..
നടന്നു തീര്‍ത്ത വഴികള്‍..
കണ്ണിലും, പിന്നെ ഉള്ളിലുമുടക്കിയ കാഴ്ചകള്‍..
മായ്ച്ചിട്ടും  മായ്ച്ചിട്ടും മായാതെ
പറ്റിപറ്റി നില്‍ക്കുന്ന തെളിവുള്ള ചിത്രങ്ങള്‍..!!
എല്ലാം ഓര്‍മകളാക്കി 2011 ഉം മറയുന്നു..
ഇനി നമുക്ക്,
ഇന്നലെയുടെ വേദനകള്‍, വിഷാദങ്ങള്‍, വിഹ്വലതകള്‍,
എല്ലാം മറവിയുടെ കയങ്ങളിലാഴ്ത്തി,
പ്രതീക്ഷയുടെ പൂത്താലമൊരുക്കി,
പുതുപുലരിയെ വരവേല്‍ക്കാം..

ആത്മാവിന്‍റെ പ്രാര്‍ത്ഥനാമന്ത്രങ്ങളായ ആശംസകളില്‍
ഗൃഹാതുരതയുടെ ഇളം നനവ് പകര്‍ന്നേകാം..
ഇളം തലോടലായ്, പുഞ്ചിരിയായ്, സ്നേഹസാന്ദ്വനമായ്
അരികിലണയുന്ന ആശംസകള്‍ക്കു പകരം
പരിധിയില്ലാത്ത സ്നേഹത്തിന്‍റെ ലോകം ഉറപ്പു നല്‍കാം..

ഇല്ല..
എല്ലാ വെളിച്ചവും കെട്ടുപോയിട്ടില്ല..
ഇനിയുമുണ്ട്, മുന്നില്‍ ചെയ്തു തീര്‍ക്കാന്‍ ദൌത്യമേറെ..
നടന്നു തീര്‍ക്കാന്‍ പാതയേറെ..
നെയ്തു കൂട്ടാന്‍ സ്വപ്നമേറെ..
ഒരുവേള, പ്രതീക്ഷകള്‍ പൂക്കുന്നത്
ഈ പുതിയ പുലരികളിലാവാം..

നോക്കു..
2011 ന്‍റെ താളുകളും മറിഞ്ഞു തീരുന്നു..
മറിഞ്ഞ താളുകളിലെ ചിത്രങ്ങള്‍
കറുപ്പോ വെളുപ്പോ ആകട്ടെ..
മങ്ങിയതോ മിഴിവുറ്റതോ ആകട്ടെ,
പുതു താളുകളില്‍ നിറവും സൗഹൃദത്തിന്‍റെ  സുഗന്ധവും വാരിവിതറാം..
കൂടുതല്‍ തെളിച്ചമേകാം..

പഴയ കലണ്ടര്‍ മാറ്റുന്നതിനപ്പുറം ഒന്നുമല്ല പുതുപുലരിയെന്ന
പല്ലവി മാറ്റി നിര്‍ത്താം..

പിന്നെ,
ഇന്നലെകള്‍ മനസ്സിനേകിയ അശാന്തിയും നീറ്റലും വ്രണവുമൊക്കെ
കഴുകിത്തുടച്ച് തയ്യാറെടുക്കാം..
എല്ലാ ദര്‍ശനങ്ങളെയും വീക്ഷണങ്ങളെയും ഹൃദയപൂര്‍വം സ്വീകരിക്കാന്‍
മനസ്സിന്‍റെ വാതായനങ്ങള്‍ തുറക്കാം..
എതിരേല്‍ക്കാം, നമുക്കീ പുതുവര്‍ഷത്തെ,
കളങ്കമില്ലാത്ത ഹൃദയത്തോടെ..

സ്വാഗതം 2012...!!

2 അഭിപ്രായങ്ങൾ:

  1. ആശംസകൾ.

    ഇളം തലോടലായ്, പുഞ്ചിരിയായ്, സ്നേഹസാന്ദ്വനമായ്
    അരികിലണയുന്ന ആശംസകള്‍ക്കു പകരം
    പരിധിയില്ലാത്ത സ്നേഹത്തിന്‍റെ ലോകം ഉറപ്പു നല്‍കാം.

    മറുപടിഇല്ലാതാക്കൂ
  2. ഇല്ല..
    എല്ലാ വെളിച്ചവും കെട്ടുപോയിട്ടില്ല..
    ഇനിയുമുണ്ട്, മുന്നില്‍ ചെയ്തു തീര്‍ക്കാന്‍ ദൌത്യമേറെ..
    നടന്നു തീര്‍ക്കാന്‍ പാതയേറെ..
    നെയ്തു കൂട്ടാന്‍ സ്വപ്നമേറെ..
    ഒരുവേള, പ്രതീക്ഷകള്‍ പൂക്കുന്നത്
    ഈ പുതിയ പുലരികളിലാവാം..
    -- ഈ പ്രതീക്ഷകള്‍ തന്നെയാണ് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്... കുറച്ചധികം വൈകിയെങ്കിലും ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ